എംഎല്‍എയുടെ കാറിന് വഴി മാറിയില്ല; തിരുവനന്തപുരത്ത് ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം

എംഎല്‍എയുടെ കാറിന് വഴി മാറിയില്ല; തിരുവനന്തപുരത്ത് ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം

തിരുവനന്തപുരം കാട്ടാക്കടയില്‍ എംഎല്‍എയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച്‌ ഗർഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം. ജി സ്റ്റീഫൻ എംഎല്‍എക്കും ഡിവൈഎഫ്‌ഐ പ്രവർത്തകർക്കുമെതിരെയാണ് പരാതി. കാർ അടിച്ചുതകർത്തുവെന്നും യുവതിയുടെ മാല പൊട്ടിച്ചെന്നുമാണ് ആരോപണം.

എംഎല്‍എക്കും ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകർക്കുമെതിരെ സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കി. ഇന്നലെ രാത്രിയിലാണ് സംഭവം. കാട്ടാക്കടയില്‍ കല്യാണ വിരുന്നില്‍ പങ്കെടുത്ത് തിരികെയിറങ്ങിയ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിനീഷ്, ഭാര്യ നീതു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരുടെ കാറും തല്ലിത്തകര്‍ത്തു.

സംഘര്‍ഷത്തിനിടെ മാല പൊട്ടിച്ചെടുത്തെന്നും ഇവർ പറഞ്ഞു. ബിനീഷിന്‍റെ മൂക്കിനും കൈക്കും നെഞ്ചിനും പരുക്കുണ്ട്. എന്നാല്‍ ആക്രമണ വാര്‍ത്ത സ്റ്റീഫന്‍ എംഎല്‍എ നിഷേധിക്കുകയാണ്. സംഭവം നടക്കുമ്പോൾ താന്‍ കല്യാണ ഓഡിറ്റോറിയത്തില്‍ ആണെന്നാണ് എംഎല്‍എ പറഞ്ഞത്. ആരാണ് കുടുംബത്തെ ആക്രമിച്ചത് എന്ന് അറിയില്ലെന്നും സ്റ്റീഫന്‍ പറയുന്നു.

TAGS : THIRUVANATHAPURAM | G STEPHEN
SUMMARY : G Stephen MLA’s car was not allowed to pass; Assault on the family, including the pregnant woman

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *