പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ചിറയിൻകീഴ് അഴൂരില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. എആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി(56)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റിട്ടയർമെൻ്റ് ആകാനിരിക്കെയാണ് സംഭവം. അഴൂരിലെ കുടുംബ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

അതേസമയം, മരണവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ പുറത്തുവരുന്നുണ്ട്. റാഫിക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം. പോലിസ് സൊസൈറ്റിയില്‍ നിന്നും എടുത്ത വായ്പ തിരിച്ചടച്ചിരുന്നില്ല. ഇതില്‍ ജാമ്യക്കാരില്‍ നിന്നും പണം തിരികെ പിടിക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

TAGS : LATEST NEWS
SUMMARY : Police officer found dead

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *