തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയുടെ തലമുടി ഷവായി മെഷീനില്‍ കുടുങ്ങി

തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയുടെ തലമുടി ഷവായി മെഷീനില്‍ കുടുങ്ങി

വിദ്യാർഥിനിയുടെ തലമുടി ഹോട്ടലിലെ ഷവായി മെഷീനില്‍ കുടുങ്ങി. തിരുവനന്തപുരം പാളയം നൂർമഹല്‍ ഹോട്ടലിലാണ് സംഭവം. നിലമേല്‍ എൻ.എസ്.എസ് കോളേജ് വിദ്യാർഥിനി അധീഷ്യക്കാണ് അപകടം പറ്റിയത്. മഴ പെയ്തതോടെ പെണ്‍കുട്ടി കടയിലേക്ക് ഓടിക്കയറുന്നതിനിടയിലാണ് അപകടം. കാല്‍ വഴുതി വീണ പെണ്‍കുട്ടിയുടെ തല മെഷീനില്‍ ഇടിക്കുകയായിരുന്നു.

പ്രവർത്തിച്ചുകൊണ്ടിരുന്ന മെഷീനില്‍ മുടി കുരുങ്ങിയതിനൊപ്പം ഉരുകി പിടിക്കുകയും ചെയ്തു. ഉടൻ മെഷീൻ ഓഫാക്കിയതിനാല്‍ വലിയ അപകടമൊഴിവായി. ഫയർഫോഴ്സ് എത്തി മുടി മുറിച്ച്‌ വിദ്യാർത്ഥിനിയെ രക്ഷിച്ചു. കുട്ടിക്ക് മറ്റു പരിക്കുകളില്ല.


TAGS: KERALA| LATEST NEWS|
SUMMARY: Student’s hair gets stuck in shavai machine

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *