കിടക്കയില്‍ മൂത്രമൊഴിച്ച രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു; ശിശുക്ഷേമ സമിതിയിലെ മൂന്ന് ആയമാര്‍ അറസ്റ്റില്‍

കിടക്കയില്‍ മൂത്രമൊഴിച്ച രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു; ശിശുക്ഷേമ സമിതിയിലെ മൂന്ന് ആയമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: രണ്ടര വയസുകാരിയോട് കൊടും ക്രൂരത. തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലാണ് സംഭവം. താത്കാലിക ജീവനക്കാരായ മൂന്ന് ആയമാരെ പോലീസ് അറസ്റ്റ് ചെയതു. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരേ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി.

ശിശുക്ഷേമ സമിതി സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. താത്ക്കാലിക ജീവനക്കാരിയായ അജിതയാണ് കുഞ്ഞിനെ മുറിവേല്‍പ്പിച്ചത്. മറ്റ് രണ്ട് പേരും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്. കുട്ടിക്ക് ചികിത്സ നല്‍കിയതായി പോലീസ് അറിയിച്ചു.

TAGS : LATEST NEWS
SUMMARY : A two-and-a-half-year-old girl who peed her bed was injured in her genitalia; Three ayams of the Child Welfare Committee were arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *