തിരുവനന്തപുരം മൃഗശാലയില്‍ കൂട്ടില്‍ നിന്ന് ചാടിയ മൂന്നാമത്തെ ഹനുമാൻ കുരങ്ങനെയും പിടികൂടി

തിരുവനന്തപുരം മൃഗശാലയില്‍ കൂട്ടില്‍ നിന്ന് ചാടിയ മൂന്നാമത്തെ ഹനുമാൻ കുരങ്ങനെയും പിടികൂടി

തിരുവനന്തപുരം മൃഗശാലയില്‍ കൂട്ടില്‍ നിന്ന് ചാടിയ മൂന്നാമത്തെ ഹനുമാൻ കുരങ്ങനെയും പിടികൂടി. ഉച്ചയോടുകൂടി കെഎസ്‌ഇബി എയർ ലിഫ്റ്റ് ഉപയോഗിച്ചാണ് ഹനുമാൻ കുരങ്ങനെ മരത്തില്‍ നിന്ന് താഴെയിറക്കിയത്. കെഎസ്‌ഇബി പി എം ജി യൂണിറ്റ് ആണ് ഇതിനായി ഉപയോഗിച്ചത്.

മൃഗശാല ഡയറക്ടർ അടക്കമുള്ള
ജീവനക്കാരുടെ നേതൃത്വത്തിലായിരുന്നു ഉദ്യമം. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവില്‍ ആണ് ഹനുമാൻ കുരങ്ങനെ താഴെയിറക്കിയത്. ഇതോടെ കൂട്ടില്‍ നിന്ന് പുറത്തു ചാടിയ മൂന്നു കുരങ്ങുകളെയും കൂട്ടിനകത്താക്കി.

TAGS : HANUMAN MONKEY | THIRUVANATHAPURAM
SUMMARY : Thiruvananthapuram Zoo also caught the third Hanuman monkey that jumped out of its cage

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *