ഭാഗ്യവാനെ കണ്ടെത്തി; തിരുവോണം ബമ്പര്‍ 25 കോടി നേടിയത് കര്‍ണാടക സ്വദേശി

ഭാഗ്യവാനെ കണ്ടെത്തി; തിരുവോണം ബമ്പര്‍ 25 കോടി നേടിയത് കര്‍ണാടക സ്വദേശി

ഈ വർഷത്തെ തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് ഫലം ബുധനാഴ്ച്ചയാണ് പ്രഖ്യാപിച്ചത്. അപ്പോള്‍ മുതല്‍ മലയാളി അന്വേഷിക്കുകയാണ് 25 കോടിയുടെ ആ ഭാഗ്യശാലിയെ. ഇപ്പോഴിതാ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ആ ഭാഗ്യവാനെ കണ്ടെത്തിയിരിക്കുകയാണ്. കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ് ആണ് ഈ വർഷത്തെ തിരുവോണം ബമ്പർ അടിച്ചെടുത്ത ആ ഭാഗ്യവാൻ.

TG 434222 (WAYANADU) എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ഗോർക്കിഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഈ വർഷം ഒന്നാം സമ്മാനമായ 25 കോടി വിറ്റത് മണ്ണിടിച്ചില്‍ ദുരിതം വിതച്ച വയനാട് ജില്ലയിലാണ്. എസ്‌ ജെ ലക്കി സെന്റർ പനമരം ഹോള്‍സെയില്‍ കൊടുത്ത ബത്തേരിയിലെ എൻ ജി ആർ ലോട്ടറീസില്‍ നിന്ന് എടുത്ത ടിക്കറ്റിനാണ്‌ ഒന്നാം സമ്മാനം. വയനാട്ടിലെ എസ്‌ ജെ ലക്കി സെന്ററില്‍ ജിനീഷ് എന്ന ഏജന്റ് വിറ്റ ടിക്കറ്റാണ് ആദ്യ സമ്മാനം നേടിയത്.

കഴിഞ്ഞ മാസം ബത്തേരിയില്‍ നിന്നാണ് അല്‍ത്താഫ് ടിക്കറ്റ് എടുത്തതെന്നും ദൈവം കാത്തെന്നായിരുന്നു അല്‍ത്താഫിന്റെ ആദ്യപ്രതികരണം. സ്വന്തമായി ഒരുവീടീല്ല. വാടകയ്ക്ക് താമസിക്കുന്ന ഈ വീട് സ്വന്തമാക്കണമെന്നാണ് ആഗ്രഹം. അതിനു ശേഷം മക്കളുടെ വിവാഹം നടത്തണമെന്നും അല്‍ത്താഫ് പറഞ്ഞു. കര്‍ണാടകയില്‍ മെക്കാനിക്ക് അയി ജോലി ചെയ്യുകയാണ് അല്‍ത്താഫ്.

TAGS : THIRUVONAM BUMPER | KARNATAKA
SUMMARY : Thiruvonam Bumper; 25 crore lucky person in Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *