ഐപിഎൽ മാമാങ്കത്തിന് മാർച്ചിൽ തുടക്കം

ഐപിഎൽ മാമാങ്കത്തിന് മാർച്ചിൽ തുടക്കം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാം പതിപ്പിന് മാർച്ച് 21ന് തുടക്കമാകുമെന്ന് ബിസിസിഐ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല അറിയിച്ചു. മെയ്‌ 25നാണ് ഫൈനൽ. 2024ലെ പതിപ്പ് മാർച്ച് 22ന് ആർ.സി.ബി ചെന്നൈ സൂപ്പർ കിം​ഗ്സ് മത്സരത്തോടെയാണ് ആരംഭിച്ചത്. മേയ് 26 ന് കൊൽക്കത്ത കിരീടം ഉയർത്തിയിരുന്നു. നേരത്തെ ഐപിഎൽ തുടങ്ങുന്നത് മാർച്ച് 23നായിരിക്കുമെന്ന് രാജീവ് ശുക്ല പ്രഖ്യാപിച്ചിരുന്നു. ഇതാണ് അദ്ദേഹം മാർച്ച് 21 എന്നാണെന്ന് തിരുത്തി പ്രഖ്യാപിച്ചത്.

ഒരു വർഷത്തേക്ക് പുതിയ ബിസിസിഐ കമ്മീഷണറെയും നിയമിക്കും. ജനുവരി 18-19 തീയതികളിൽ നടക്കുന്ന അടുത്ത മീറ്റിംഗ്, വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ അന്തിമമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിലെ ജിദ്ദയിൽ രണ്ട് ദിവസങ്ങളിലായി നടന്ന മെഗാ ലേലത്തിൽ 182 കളിക്കാരെ 639.15 കോടി രൂപയ്‌ക്കാണ് ടീമുകൾ വാങ്ങിയത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ-ബാറ്ററായ ഋഷഭ് പന്ത് 27 കോടിക്ക് ലക്നൗവിലേക്ക് ചേക്കേറിയതോടെ ഏറ്റവും വിലകൂടിയ കളിക്കാരനായി. അതേസമയം, ഡേവിഡ് വാർണർ, പൃഥ്വി ഷാ, ഷാർദുൽ താക്കൂർ തുടങ്ങിയ താരങ്ങളെ വാങ്ങാൻ ആളുണ്ടായിരുന്നില്ല.

TAGS: SPORTS | IPL
SUMMARY: This season IPL to start by march

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *