ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം; റേഷന്‍ കടകളിലൂടെ വിതരണം

ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം; റേഷന്‍ കടകളിലൂടെ വിതരണം

ഇത്തവണയും മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് മാത്രം ഓണക്കിറ്റ് നൽകാൻ സപ്ലൈകോ. കിറ്റിൽ എന്തൊക്കെ സാധനങ്ങൾ ഉൾപ്പെടുത്തണമെന്ന് ഉടൻ തീരുമാനിക്കും. സെപ്റ്റംബർ ആദ്യ വാരത്തോടെ സംസ്ഥാനത്ത് ഓണച്ചന്തകൾ തുടങ്ങും. ഇതിനായുള്ള ഒരുക്കങ്ങൾ സപ്ലൈകോ തുടങ്ങി. എല്ലാ ജില്ലകളിലും ചന്തകളുണ്ടാകും. കഴിഞ്ഞതവണ ഉണ്ടായത് പോലെയുള്ള പ്രതിസന്ധി ഇക്കുറി കിറ്റ് വിതരണത്തിൽ ഉണ്ടാകാതിരിക്കാനുള്ള നടപടികളും വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

ആറ് ലക്ഷം കാര്‍ഡുടമകള്‍ക്കാണ് ഇത്തവണ സൗജന്യ കിറ്റ് ലഭിക്കുക. കഴിഞ്ഞ വര്‍ഷവും മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് കിറ്റ് നല്‍കിയത്. അനാഥാലയങ്ങളിലെയും വയോജനകേന്ദ്രങ്ങളിലെയും അന്തേവാസികള്‍ക്കും സൗജന്യ ഓണക്കിറ്റുകള്‍ ലഭിക്കും.
<br>
TAGS : RATION SHOPS | OANA KIT
SUMMARY : This time Onakit is only for yellow card holders; Distribution through ration shops

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *