മന്‍മോഹന്‍ സിംഗിന്റെ മരണം; കൊച്ചിയിൽ ഇത്തവണ പാപ്പാഞ്ഞിയെ കത്തിക്കില്ല

മന്‍മോഹന്‍ സിംഗിന്റെ മരണം; കൊച്ചിയിൽ ഇത്തവണ പാപ്പാഞ്ഞിയെ കത്തിക്കില്ല

കൊച്ചി: ഇത്തവണ കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിക്കില്ല. കാർണിവൽ കമ്മിറ്റി നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ മരണത്തെ തുടർന്ന് കൊച്ചി കാർണിവൽ കമ്മിറ്റിയുടേതാണ് തീരുമാനം. മന്‍മോഹന്‍ സിംഗിന്റെ മരണത്തില്‍ കാർണിവൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പാപ്പാഞ്ഞിയെ കത്തിക്കല്‍ കൂടാതെ ന്യൂ ഇയര്‍ റാലി, ടാബ്ലോ തുടങ്ങിയ പരിപാടികളാണ് ഇത്തവണ റദ്ദാക്കിയത്.

അതേസമയം ഹൈക്കോടതി ഉപാധികളോടെ കഴിഞ്ഞ ദിവസം അനുമതി നല്‍കിയ ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ കത്തിക്കും. വെളി മൈതാനത്ത് സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാന്‍ ആദ്യം പോലീസ് അനുവാദം നല്‍കിയിരുന്നില്ല. സുരക്ഷാ കാരണങ്ങളാണ് പോലീസ് ചൂണ്ടിക്കാട്ടിയത്. തുടർന്നാണ് ഗാലാ ഡി ഹൈക്കോടതിയെ സമീപിച്ചത്. ഇരു പക്ഷത്തുനിന്നും വിശദീകരണം തേടിയ ഹൈക്കോടതി, വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ കത്തിക്കാൻ ഉപാധികളോടെ അനുമതി നൽകുകയായിരുന്നു. കൊച്ചിക്കാരുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളില്‍ പ്രധാനമാണ് പാപ്പാഞ്ഞിയെ കത്തിക്കല്‍ ചടങ്ങ്.
<BR>
TAGS : KOCHI | PAPPANJI
SUMMARY : This time, Pappanji will not be burnt in Kochi.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *