കർണാടകയിൽ താമസിക്കുന്നവർ നിർബന്ധമായും കന്നഡ പഠിക്കണമെന്ന് മുഖ്യമന്ത്രി

കർണാടകയിൽ താമസിക്കുന്നവർ നിർബന്ധമായും കന്നഡ പഠിക്കണമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയിൽ താമസിക്കുന്നവർ നിർബന്ധമായും കന്നഡ പഠിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മാതൃഭാഷ സംസാരിക്കുന്നതിൽ കന്നഡിഗർ എന്നും അഭിമാനിക്കണമെന്നും ഭാഷയും ഭൂമിയും വെള്ളവും സംരക്ഷിക്കേണ്ടത് ഓരോ കന്നഡിഗൻ്റെയും ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് താമസിക്കുന്നവരിൽ കന്നഡയോടുള്ള താൽപര്യം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വിധാൻസൗധയിൽ ഭുവനേശ്വരിയുടെ 25 അടി ഉയരമുള്ള വെങ്കല പ്രതിമയുടെ നിർമാണത്തിന് ഭൂമിപൂജ നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭാഷ സംസാരിക്കുന്നത് എന്നും അഭിമാനകരമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തമിഴ്‌നാട്ടിലും ആന്ധ്രയിലും കേരളത്തിലും ഇതേ അവസ്ഥ കാണാൻ കഴിയില്ല. അവർ അവരുടെ മാതൃഭാഷയിൽ മാത്രമാണ് സംസാരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കന്നഡിഗരോട് പൊതുസ്ഥലങ്ങളിൽ മാതൃഭാഷയിൽ സംസാരിക്കാൻ ആഹ്വാനം ചെയ്ത സിദ്ധരാമയ്യ, അതിൽ അപകർഷതാബോധം ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു.

TAGS: BENGALURU UPDATES| SIDDARAMIAH
SUMMARY: Those who live in karnataka should learn kannada says cm

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *