മന്ത്രി സമീർ അഹ്മദ് ഖാന്റെ അടുത്ത സഹായിക്ക് വധഭീഷണി

മന്ത്രി സമീർ അഹ്മദ് ഖാന്റെ അടുത്ത സഹായിക്ക് വധഭീഷണി

ബെംഗളൂരു: സംസ്ഥാന വഖഫ് മന്ത്രി സമീർ അഹ്‌മദ്‌ ഖാന്റെ അടുത്ത സഹായിയും, ന്യൂനപക്ഷ വികസന കോർപ്പറേഷൻ പ്രസിഡന്റുമായ വഖഫ് അൽത്താഫ് ഖാന് നേരെ വധഭീഷണി. ഫോൺ കോൾ വഴിയാണ് ഭീഷണി ലഭിച്ചത്. നിരോധിത പിഎഫ്‌ഐ സംഘടനയ്ക്കെതിരെ നടപടികൾ എടുക്കരുത്. അങ്ങനെ തുടർന്നാൽ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്നാണ് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയത്.

വിളിച്ചയാൾ അൽത്താഫിന്റെ മകളുടെ വിവാഹത്തെക്കുറിച്ചും പരാമർശിച്ചിരുന്നു. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ അൽത്താഫിനെയും കുടുംബത്തെയും ജീവനോടെ വിടില്ലെന്ന് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിൽ അൽത്താഫിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA
SUMMARY: Zameer aide gets threat call

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *