മീശോ ആപ്പിന്റെ പേരിൽ തട്ടിപ്പ്; മൂന്ന് പേർ പിടിയിൽ

മീശോ ആപ്പിന്റെ പേരിൽ തട്ടിപ്പ്; മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: ഇ-കൊമേഴ്‌സ് സ്ഥാപനമായ മീശോയുടെ പേരിൽ തട്ടിപ്പ് നടത്തിയ മൂന്ന് പേർ പിടിയിൽ. സൂറത് സ്വദേശികളായ മൂന്ന് പേരെ ഗുജറാത്തിൽ വെച്ചാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ആപ്പിൽ നിന്ന് 5.5 കോടി രൂപയുടെ തട്ടിപ്പാണ് പ്രതികൾ നടത്തിയത്.

വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചായിരുന്നു തട്ടിപ്പ്. മീശോയിൽ സാധനങ്ങൾ ഓർഡറുകൾ ചെയ്ത് പിന്നീട് റീഫണ്ട് ചെയ്യുന്ന തരത്തിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയതെന്ന് സൈബർ പോലീസ് വ്യക്തമാക്കി. സൂറത്തിൽ ഓം ശ്രീ എൻ്റർപ്രൈസസ് എന്ന പേരിൽ കമ്പനി സ്ഥാപിച്ച് വ്യാജ പേരും വിലാസവും നൽകി ഓർഡറുകൾ നൽകുന്നതാണ് ഇവരുടെ രീതി. യഥാർത്ഥ ഉല്‍പ്പന്നങ്ങള്‍ക്ക് പകരം കേടായ ഉൽപ്പന്നങ്ങൾ തിരികെ നൽകുകയും റീഫണ്ട് ക്ലെയിം ചെയ്തുമാണ് തട്ടിപ്പ് നടത്തിയത്.

തെളിവായി കേടുവന്ന ഉൽപ്പന്നങ്ങളുടെ വീഡിയോകളും ഇവർ അയച്ചു നൽകിയിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരത്തിൽ ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 5.5 കോടി രൂപയാണ് മീശോയിൽ നിന്ന് പ്രതികൾ തട്ടിയത്.

മീശോയുടെ നോഡൽ ഓഫീസർ ജൂലൈയിൽ സൈബർ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. പ്രതികൾ 2023ലും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

TAGS: BENGALURU | MEESHO SCAM
SUMMARY: Bengaluru police arrest Gujarat based criminals for defrauding Meesho of Rs 5.5 crore

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *