നീലേശ്വരം വെടിക്കെട്ട് അപകടം; മൂന്ന് പ്രതികൾക്ക് ജാമ്യം

നീലേശ്വരം വെടിക്കെട്ട് അപകടം; മൂന്ന് പ്രതികൾക്ക് ജാമ്യം

നീലേശ്വരം: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മൂന്ന് പ്രതികൾക്ക് ജാമ്യം. ക്ഷേത്രക്കമ്മിറ്റി പ്രസിഡന്‍റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കത്തിന് തിരികൊളുത്തിയ രാജേഷ് എന്നിവർക്കാണ് ഹോസ്‌ദുർഗ് സിജെഎം കോടതി ജാമ്യം അനുവദിച്ചത്.

സംഭവത്തിൽ എഡിഎമ്മിന്‍റെ അന്വേഷണ റിപ്പോർട്ട് നാളെ ജില്ലാ കലക്‌ടർ കെ. ഇമ്പശേഖറിന് കൈമാറും. ഉപാധികളോടെയാണ് ഹോസ്‌ദുർഗ് സിജെഎം കോടതി മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്.

മൂന്ന് പ്രതികളുടെയും പാസ്പോർട്ട് പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പ്രതികൾ നിലവിൽ ഉള്ളതോ സമാനമായതോ ആയ ചുമതലകൾ ഏറ്റെടുക്കരുതെന്നും, ആഴ്‌ചയിൽ രണ്ട് ദിവസം നീലേശ്വരം പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.

പ്രതികൾ അശ്രദ്ധമായി വെടിമരുന്ന് കൈകാര്യം ചെയ്തെന്നായിരുന്നു പോലീസിന്‍റെ റിപ്പോർട്ട്. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാബു പെരിങ്ങോത്ത് അന്വേഷിക്കുന്ന കേസിൽ ക്ഷേത്ര ഭാരവാഹികളായ അഞ്ചു പ്രതികൾ ഒളിവിലാണ്. ക്ഷേത്രക്കമ്മിറ്റിയ്ക്ക് പുറമെ ആഘോഷ കമ്മിറ്റിയിൽ ഉള്ളവരെയും പ്രതി ചേർത്തേക്കും.

TAGS: KERALA | NILESWARAM BLAST
SUMMARY: Three accused in Nileswaram blast incident got bail

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *