അങ്കണവാടിയില്‍ നിന്ന് അമ്മയ്‌ക്കൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ സ്കൂട്ടര്‍ ഇടിച്ചു; മൂന്നരവയസുകാരിക്ക് ദാരുണാന്ത്യം

അങ്കണവാടിയില്‍ നിന്ന് അമ്മയ്‌ക്കൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ സ്കൂട്ടര്‍ ഇടിച്ചു; മൂന്നരവയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: അംഗനവാടിയില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ സ്കൂട്ടർ ഇടിച്ച്‌ മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം. തച്ചോട്ടുകാവ് മഞ്ചാടി ചൈത്രം വീട്ടില്‍ സിബില്‍ ആൻസി ദമ്പതികളുടെ മകള്‍ ഇസാ മരിയ സിബിൻ ആണ് അപകടത്തില്‍ മരിച്ചത്. തച്ചോട്ടുകാവ് ഇന്നലെ വൈകിട്ടായിരുന്നു അപകടം ഉണ്ടായത്.

വീടിന് സമീപമുള്ള അംഗനവാടിയില്‍ നിന്ന് അമ്മ ആൻസിക്കൊപ്പം വീട്ടിലേക്ക് കയറുന്ന വഴിയിലായിരുന്നു അപകടം. അമ്മുമ്മ സുധ, അമ്മാവൻ രാജു എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവർ നിന്നിരുന്ന സ്ഥലത്തേക്ക് അമിതവേഗതിയിലെത്തിയ സ്കൂട്ടർ പാഞ്ഞുകയറുകയായിരുന്നു. സ്കൂട്ടർ വീടിന്‍റെ മതിലില്‍ ഇടിച്ചാണ് നിന്നത്.

അപകടത്തില്‍ സ്കൂട്ടർ യാത്രികനടക്കം എല്ലാവരും റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ഉടൻ കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടർന്ന് എസ്‌എടി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തില്‍ എല്ലാവർക്കും പരുക്കേറ്റിട്ടുണ്ട്. സ്കൂട്ടർ ഓടിച്ചിരുന്ന കാപ്പിവിള സ്വദേശി വിനോദിന്‍റെ നില ഗുരുതരമാണ്.

TAGS : DEAD
SUMMARY : Three-and-a-half-year-old girl dies after being hit by scooter while returning home from Anganwadi with her mother

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *