യുവതിക്ക് നേരെ ആസിഡ് ആക്രമണം; മൂന്ന് പേർ പിടിയിൽ

യുവതിക്ക് നേരെ ആസിഡ് ആക്രമണം; മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: കവർച്ച ശ്രമത്തിനിടെ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. ബജ്‌പെയിലാണ് സംഭവം. ശാന്തിഗുഡ്ഡെ സ്വദേശി പ്രീതു എന്ന പ്രീതേഷ് (31), സൂറത്ത്കല്ലിലെ കൊടികെരെ സ്വദേശി ധനു എന്ന ധനരാജ് (30), ബാല കുമ്പളക്കീരെ സ്വദേശി കുസുമാകർ എന്ന അന്നു (37) എന്നിവരാണ് അറസ്റ്റിലായത്.

യുവതിയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. യുവതിയുടെ മേൽ ആസിഡ് ഒഴിച്ച് സ്വർണാഭരണങ്ങൾ കവർന്നെടുക്കാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാൽ യുവതി ബഹളം വെച്ചതോടെ നാട്ടുകാർ ഓടികൂടുകയും ഇവരെ പിടികൂടി പോലീസിൽ ഏല്പിക്കുകയുമായിരുന്നു. പ്രതികളിൽ നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന ഇന്നോവ കാർ, സ്വിഫ്റ്റ് കാർ, സ്കൂട്ടർ എന്നിവ പോലീസ് പിടിച്ചെടുത്തു.

TAGS: KARNATAKA | ARREST
SUMMARY: Three arrested for attempted acid attack and robbery

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *