കന്നഡയിൽ സംസാരിക്കാൻ യാത്രക്കാരോട് ആവശ്യപ്പെട്ട ബസ് ഡ്രൈവർക്ക് മർദനം; മൂന്ന് പേർ പിടിയിൽ

കന്നഡയിൽ സംസാരിക്കാൻ യാത്രക്കാരോട് ആവശ്യപ്പെട്ട ബസ് ഡ്രൈവർക്ക് മർദനം; മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: കന്നഡയിൽ സംസാരിക്കാൻ യാത്രക്കാരോട് ആവശ്യപ്പെട്ട ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും മർദനം. സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ബെളഗാവി ബാലെകുന്ദ്രി ഗ്രാമത്തിൽ എൻഡബ്ല്യൂകെആർടിസി ബസിലാണ് സംഭവം. ബാലെകുന്ദ്രി ഗ്രാമത്തിൽ നിന്നുള്ള കണ്ടക്ടർ മഹാദേവ് ഹുക്കേരിയും ഡ്രൈവർ ഖതൽ മോമിയുമാണ് ആക്രമത്തിന് ഇരയായത്.

ബസിൽ കയറിയ ചില യാത്രക്കാർ മറാത്തി ഭാഷയാണ് സംസാരിച്ചിരുന്നത്. ഇത് മനസിലാകാത്തതിനാൽ ഇവരോട് കന്നഡ സംസാരിക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. എന്നാൽ തങ്ങളുടെ ഭാഷയെ ബസ് ജീവനക്കാർ അപമാനിച്ചുവെന്ന് ആരോപിച്ച് യാത്രക്കാർ ഇവരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത മാരിഹാൽ പോലീസ് വെള്ളിയാഴ്ച വൈകിട്ടോടെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

TAGS: KARNATAKA
SUMMARY: Three arrested for assaulting bus conductor, driver

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *