ദളിത്‌ യുവതിയെ പീഡനത്തിനിരയാക്കി; മൂന്ന് പേർ അറസ്റ്റിൽ

ദളിത്‌ യുവതിയെ പീഡനത്തിനിരയാക്കി; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: വിധവയായ ദളിത്‌ യുവതിയെ ബസിനുള്ളിൽ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ മൂന്ന് പേർ അറസ്റ്റിൽ. വിജയനഗറിലാണ് സംഭവം. മക്കൾക്കൊപ്പം സ്വകാര്യ ബസിൽ കയറിയ തന്നെ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ മൂന്ന് പേർ കൂട്ടബലാത്സംഗം ചെയ്തുവെന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.

മാർച്ച് 31-ന് വിജയ് നഗർ ജില്ലയിലെ ചെന്നാപുരയിലാണ് യുവതി ക്രൂരബലാത്സംഗത്തിന് ഇരയായത്. ക്ഷേത്രോത്സവത്തിൽ പങ്കെടുത്തശേഷം ദാവൻഗെരെയിലേക്ക് മടങ്ങുന്നതിനായി ബസിൽ കയറിയതായിരുന്നു യുവതി. പ്രതികളുടേയും യുവതിയുടേയും മെഡിക്കൽ സാമ്പിളുകൾ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും വിജയ്നഗർ എസ്പി ശ്രീഹരി ബാബു വ്യക്തമാക്കി. അതേസമയം പ്രതികൾക്കെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെങ്ങട് ദളിത് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.

TAGS: BENGALURU | ARREST
SUMMARY: Three arrested for raping dalith women

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *