ബെംഗളൂരു സർവകലാശാലയുടെ സിസ്റ്റം ഹാക്ക് ചെയ്തു; മൂന്ന് പേർ പിടിയിൽ

ബെംഗളൂരു സർവകലാശാലയുടെ സിസ്റ്റം ഹാക്ക് ചെയ്തു; മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരു നോർത്ത് സർവകലാശാലയുടെ യൂണിഫൈഡ് യൂണിവേഴ്‌സിറ്റി ആൻഡ് കോളേജ് മാനേജ്‌മെൻ്റ് സിസ്റ്റം (യുയുസിഎംഎസ്) പോർട്ടൽ ഹാക്ക് ചെയ്ത മൂന്ന് പേർ പിടിയിൽ. സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗിരീഷ്, സന്ദേശ്, സൂര്യ എന്നിവരാണ് അറസ്റ്റിലായത്. സിസ്റ്റം ഹാക്ക് ചെയ്ത് കോലാറിലെ 60-ലധികം ബിരുദ വിദ്യാർഥികളുടെ മാർക്ക് പ്രതികൾ തിരുത്തിയിരുന്നു.

ഗിരീഷും സന്ദേശും കോലാറിലെ എംഎൻജി പ്രീ-യൂണിവേഴ്‌സിറ്റി കോളേജിൻ്റെയും സ്മാർട്ട് ഡിഗ്രി കോളേജിൻ്റെയും ട്രസ്റ്റിമാരാണ്. സൂര്യ കോളേജിലെ വിദ്യാർഥിയാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും കൂടുതൽ പേർ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടാകുമെന്നും പോലീസ് പറഞ്ഞു.

പോർട്ടൽ ഹാക്ക് ചെയ്യാനും 60ലധികം വിദ്യാർഥികളുടെ മാർക്ക് തിരുത്താനും പ്രതികൾ സർവകലാശാല രജിസ്ട്രാർ തിപ്പേസ്വാമിയുടെ ലോഗിൻ ക്രെഡൻഷ്യലുകൾ ദുരുപയോഗം ചെയ്യുകയായിരുന്നു. ഓരോ വിദ്യാർഥിയിൽ നിന്നും 15,000 മുതൽ 20,000 രൂപ വരെയാണ് മാർക്കിൽ മാറ്റം വരുത്താൻ ഇവർ ഈടാക്കിയത്. അടുത്തിടെ വിജയപുരയിൽ വിദ്യാർഥിയിൽ നിന്ന് പണം പിരിക്കാൻ ശ്രമിച്ച പ്രതികളിലൊരാൾ പിടിയിലായതോടെയാണ് വിവരം പുറത്തറിഞ്ഞത്.

TAGS: BENGALURU | HACKING
SUMMARY: Karnataka higher edu portal hacked, marks of over 60 failed students at Bengaluru North University tampered

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *