പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം; മൂന്ന് ബലൂൺ വില്പനക്കാർ പിടിയിൽ

പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം; മൂന്ന് ബലൂൺ വില്പനക്കാർ പിടിയിൽ

ബെംഗളൂരു: പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ മൂന്ന് രാജസ്ഥാൻ സ്വദേശികൾ പിടിയിൽ. നഗരത്തിൽ ബലൂൺ വിൽപ്പനക്കാരായിരുന്ന രാജേഷ് (46), കരംവീർ (22), കരൺ എന്ന സുരേഷ് (27) എന്നിവരാണ് പിടിയിലായത്. നഗരത്തിൽ നടന്ന അഞ്ചിലധികം മോഷണക്കേസുകളിൽ ഇവർ പ്രതികളാണ്. ഇവരിൽ നിന്നും 5 ലക്ഷം രൂപയുടെ സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പോലീസ് പിടിച്ചെടുത്തു.

മൂവരും ട്രാഫിക് സിഗ്നലുകളിൽ ബലൂണുകൾ വിൽക്കുന്ന വ്യാജേന പൂട്ടിയിട്ട വീടുകൾ കണ്ടെത്തിയാണ് മോഷണം നടത്തിയിരുന്നത്. പൂട്ടിയിട്ടിരിക്കുന്ന വീടുകളിൽ അതിക്രമിച്ച് കയറി വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച ശേഷം ഇത് രാജസ്ഥാനിൽ എത്തിച്ച് വിൽപന നടത്തുന്നതുമായിരുന്നു ഇവരുടെ രീതി.

രാജാജിനഗർ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരന്റെ വീട് കൊള്ളയടിച്ച് സ്വർണ്ണവും വെള്ളിയും പ്രതികൾ മോഷ്ടിച്ചിരുന്നു. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലാകുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സുബ്രഹ്മണ്യനഗർ പോലീസ് പറഞ്ഞു.

TAGS: BENGALURU | ARREST
SUMMARY: Three balloon sellers from Rajasthan held for house theft in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *