കോട്ടയത്ത് റെയില്‍വെ ട്രാക്കില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി

കോട്ടയത്ത് റെയില്‍വെ ട്രാക്കില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് അമ്മയും മക്കളുമാണെന്നാണ് വിവരം. പുലർച്ചെയോടെയാണ് നാട്ടുകാരിൽ ചിലർ മൃതദേഹം റെയിൽവേ ട്രാക്കിനടുത്ത് കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. കോട്ടയം-നിലമ്പൂർ എക്സ്പ്രസിന് മുന്നിലേക്ക് ഇവർ ചാടുകയായിരുന്നെന്ന് ലോക്കോ പൈലറ്റ് പറയുന്നു.

പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്തായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രെയിൻ വരുമ്പോൾ ട്രാക്കിന് സമീപം നിൽക്കുകയായിരുന്നു മൂവരുമെന്നും ട്രെയിൻ അടുത്തെത്തിയതോടെ മുന്നിലേക്ക് ചാടിയെന്നും ലോക്കോ പൈലറ്റ് റെയിൽവേയിൽ അറിയിക്കുകയായിരുന്നു.  ട്രാക്കിൽ തടസ്സമുള്ളതിനാൽ ട്രെയിനുകൾ വൈകുകയാണ്. ട്രെയിൻ കയറി ഇറങ്ങിയ നിലയിലായതിനാൽ മൂന്ന് മൃതദേഹങ്ങളും പൂർണ്ണമായും തിരിച്ചറിയാനാകാത്ത രീതിയിലാണ്. കാലിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളുമാണ് പോലീസിന് തിരിച്ചറിയാൻ സാധിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
<br>
TAGS : DEATH | KOTTAYAM NEWS
SUMMARY : Three bodies found on railway tracks in Kottayam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *