ഇടിമിന്നലേറ്റ് മൂന്ന് മരണം

ഇടിമിന്നലേറ്റ് മൂന്ന് മരണം

ബെംഗളൂരു: സംസ്ഥാനത്ത് വ്യാഴാഴ്ച കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലില്‍ മൂന്ന് പേർ മരിച്ചു. കോപ്പാൾ ചുക്കാനക്കൽ ഗ്രാമത്തിൽ നിന്നുള്ള രണ്ട് പേരും, കുഡ്‌ലിഗി താലൂക്കിലെ ഒരാളുമാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ശക്തമായ മഴയാണ് പെയ്യുന്നത്. കോപ്പാളിൽ മഴയ്ക്കിടെ ഫാംഹൗസിന്റെ ജനൽ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചത്.

മഞ്ജുനാഥ് ഗാലി (48), ഗോവിന്ദപ്പ മ്യഗലമണി (62) എന്നിവരാണ് മരിച്ചത്. കുഡ്‌ലിഗി താലൂക്കിലെ ബന്ദേ ബസപുര തണ്ടയിലെ പാണ്ഡു നായക് (18) ആണ് മരിച്ച മറ്റൊരാൾ. മഴ പെയ്യുമ്പോൾ വീടിനു പുറത്തിറങ്ങിയ നായകിന് ഇടിമിന്നലേൽക്കുകയായിരുന്നു. വീടിനും ചില കേടുപാടുകൾ സംഭവിച്ചു. സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി ശക്തമായ മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

TAGS: KARNATAKA | RAIN
SUMMARY: Three die after being struck by lightning

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *