ബെംഗളൂരുവിൽ കെട്ടിടം തകർന്നുവീണ് അപകടം; മൂന്ന് മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന

ബെംഗളൂരുവിൽ കെട്ടിടം തകർന്നുവീണ് അപകടം; മൂന്ന് മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന

ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടം തകർന്നുവീണ് അപകടം. ബാബുസപാളയയിലാണ് സംഭവം. മൂന്ന് പേരുടെ മൃതദേഹം കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്തു. രണ്ടുപേരെ രക്ഷപ്പെടുത്തി. 14ലധികം പേർ കുടുങ്ങികിടക്കുന്നതായാണ് വിവരം.

 

ഫയർ ഫോഴ്‌സും, പോലീസും, എസ്ഡിആർഎഫ് ടീമും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. നഗരത്തിൽ ചൊവ്വാഴ്ച പെയ്ത കനത്തമഴയ്ക്കിടെയാണ് കെട്ടിടം തകർന്നത്. തകർന്ന കെട്ടിടത്തിൽ നിന്ന് രക്തം വാർന്ന നിലയിൽ പുറത്തേയ്‌ക്ക് കൊണ്ട് വന്ന തൊഴിലാളികളിലൊരാളാണ് ഉള്ളിൽ കൂടുതൽ പേർ ഉണ്ടെന്ന് പറഞ്ഞത്. ഡിസിപി ദേവരാജിന്റെ നേതൃത്ത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

 

TAGS: BENGALURU | ACCIDENT
SUMMARY: Building collapses in bengaluru, three dies

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *