കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മാണ്ഡ്യ തിബ്ബനഹള്ളി ഗ്രാമത്തിനടുത്തുള്ള വിശ്വേശ്വരയ്യ (വിസി) കനാലിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. കാർ ഉടമയായ ഫയാസ് എന്ന ബാറ്ററി, അസ്ലം പാഷ, പീർ ഖാൻ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന നയാസിനെ നാട്ടുകാർ രക്ഷപ്പെടുത്തി.

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് കാർ കനാലിലേക്ക് മറിയുകയായിരുന്നു. കനാലിൽ വെള്ളമൊഴുക്ക് കൂടുതലായിരുന്നു. ഫയർ ആൻഡ് എമർജൻസി സർവീസസ് ടീമും പോലീസും ചേർന്ന് ക്രെയിനിന്റെ സഹായത്തോടെ കാർ പുറത്തെടുത്തു. മേലുകോട്ട് എംഎൽഎ ദർശൻ പുട്ടണ്ണയ്യയും സ്ഥലം സന്ദർശിച്ചു. കാർ ഏകദേശം 15 അടി താഴ്ചയിലേക്കാണ് കാർ വീണത്. ഹോൾഡിംഗ് കേബിൾ പൊട്ടി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടെ വീണ്ടും വെള്ളത്തിലേക്ക് കാർ വീണിരുന്നു. സംഭവത്തിൽ മാണ്ഡ്യ പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Three dead, one survives after car plunges in Visvesvaraya Canal in Mandya

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *