പടക്ക നിർമാണ ശാലയിൽ സ്ഫോടനം; ഒമ്പത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു

പടക്ക നിർമാണ ശാലയിൽ സ്ഫോടനം; ഒമ്പത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു

ചെന്നൈ: തമിഴ്നാട് തിരുപ്പൂരിലെ പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം. അപകടത്തിൽ ഒമ്പത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു. സമീപത്തെ രണ്ട് വീടുകൾ പൂർണമായി നശിച്ചു പൊന്നമ്മാൾ നഗറിലാണ് സംഭവം.

അഞ്ച് വീടുകൾക്ക് കേടുപാടുകളുണ്ടായി. മരിച്ചവരിൽ ഒരു സ്ത്രീയുടെ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തിരുപ്പൂർ സ്വദേശി കുമാർ (45), ഒമ്പത് മാസം പ്രായമായ ആലിയ ഷെഹ്റിൻ എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേർ. കുട്ടി സമീപത്തെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് സ്ഫോടനം ഉണ്ടായത്.

പൊന്നമ്മാൾ നഗറിലെ കാർത്തിക് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്. ഇയാളുടെ ഭാര്യാസഹോദരൻ ശരവണകുമാറിന് ക്ഷേത്രോത്സവങ്ങളിൽ വിതരണം ചെയ്യുന്നതിനായി വലിയ പടക്കങ്ങൾ നിർമ്മിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നു. എന്നാൽ 2023 ഡിസംബറിൽ ഈ ലൈസൻസിന്റെ കലാവധി കഴിഞ്ഞിരുന്നു.

ശരവണകുമാർ കെട്ടിടത്തിൽ വെച്ച് അനധികൃതമായി പടക്കങ്ങൾ ഉണ്ടാക്കുകയായിരുന്നുവെന്ന് തിരുപ്പൂർ സിറ്റി പോലീസ് കമ്മീഷണർ എസ്. ലക്ഷ്മി പറഞ്ഞു. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സംഭവത്തിൽ കേസെടുത്തതായും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.

TAGS: NATIONAL | BLAST
SUMMARY: Three including nine month girl child die in blast in Tirupur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *