ചന്നസാന്ദ്രയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ചന്നസാന്ദ്രയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ബെംഗളൂരു ചന്നസാന്ദ്രയിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. സ്വകാര്യ ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്ന നഞ്ചെഗൗഡ (45), ഡ്രൈവറും കനകപുര ഗ്രാമപഞ്ചായത്ത് അംഗവുമായ വിനോദ് (36), ക്ഷീര സഹകരണ സംഘത്തിലെ അംഗമായ കുമാർ എച്ച്. വി. (41) എന്നിവരാണ് കൊല്ലപ്പെട്ടത്. കനകപുര താലൂക്കിലെ ശിവനഹള്ളി, ഹനുമാൻഹള്ളി ഗ്രാമങ്ങളിലെ താമസക്കാരായിരുന്നു ഇവരെല്ലാം. മഹീന്ദ്ര സ്കോർപിയോ, മഹീന്ദ്ര എസ്.യു.വി എന്നീ വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. സ്കോർപിയോയിൽ സഞ്ചാരിച്ചവരാണ് കൊല്ലപ്പെട്ടത്. എസ്. യു. വിയിൽ സഞ്ചരിച്ച രണ്ട് പേർക്ക് നിസാര പരുക്കുകളേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകിട്ട് 3.30ഓടെ ചന്നസാന്ദ്ര പാലത്തിന് സമീപമാണ് അപകടമുണ്ടായത്. 160 കിലോമീറ്റർ വേഗതയിലാണ് മഹീന്ദ്ര സ്‌കോർപിയോ സഞ്ചാരിച്ചിരുന്നത്. ഇതിനിടെ കാറിൻ്റെ ടയറുകൾ പൊട്ടിത്തെറിക്കുകയും നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയുമായിരുന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് സംഭവസ്ഥലം സന്ദർശിച്ച ജോയിൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എം.എൻ. അനുചേത് പറഞ്ഞു. സ്കോർപിയോയിൽ എയർബാഗുകൾ വിന്യസിച്ചിട്ടില്ല. എന്നാൽ എസ്.യു.വിയിൽ എയർബാഗുകൾ ഉണ്ടായിരുന്നതിനാൽ യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ രാജരാജേശ്വരി നഗറിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കെംഗേരി ട്രാഫിക് പോലീസ് സംഭവത്തിൽ കേസെടുത്തു.

TAGS: BENGALURU UPDATES | ACCIDENT
SUMMARY: High-speed crash kills three, injures two

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *