കടലിൽ നീന്താനിറങ്ങിയ മൂന്ന് വിനോദസഞ്ചാരികൾ മുങ്ങിമരിച്ചു

കടലിൽ നീന്താനിറങ്ങിയ മൂന്ന് വിനോദസഞ്ചാരികൾ മുങ്ങിമരിച്ചു

ബെംഗളൂരു: കടലിൽ നീന്താനിറങ്ങിയ മൂന്ന് വിനോദസഞ്ചാരികൾ മുങ്ങിമരിച്ചു. മംഗളൂരു കുളായിക്ക് സമീപമുള്ള ഹൊസബെട്ടു ബീച്ചിൽ ബുധനാഴ്ചയാണ് സംഭവം. ചിത്രദുർഗ സ്വദേശി മഞ്ജുനാഥ് എസ്., ശിവമോഗ സ്വദേശി ശിവകുമാർ, ബെംഗളൂരു സ്വദേശി സത്യവേലു എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ബീദർ സ്വദേശി പരമേശ്വർ (30) രക്ഷപ്പെട്ടത്.

ചൊവ്വാഴ്ച ബംഗളൂരുവിൽ നിന്ന് മംഗളൂരുവിലേക്ക് എത്തിയതായിരുന്നു ഇവർ. ഒഴുക്ക് കൂടിയതോടെ നാല് പേരും തിരയിൽ പെടുകയായിരുന്നു. ഇതോടെ പ്രാദേശിക മത്സ്യത്തൊഴിലാളികൾ നാല് പേരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒരാളെ മാത്രമാണ് രക്ഷപ്പെടുത്താൻ സാധിച്ചത്. സംഭവത്തിൽ മംഗളൂരു പോലീസ് കേസെടുത്തിട്ടുണ്ട്.

TAGS: KARNATAKA | DROWNED TO DEATH
SUMMARY: Three drown and die, one rescued at Hosabettu beach near Mangaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *