ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ മൂന്ന് പേർ മുങ്ങിമരിച്ചു

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ മൂന്ന് പേർ മുങ്ങിമരിച്ചു

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ മൂന്ന് പേർ മുങ്ങിമരിച്ചു. തുമകുരു തുരുവേകെരെയിലെ രംഗനഹട്ടി ഗ്രാമത്തിലാണ് സംഭവം. തടാകത്തിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ കർഷകനും മകനും അയൽക്കാരനും മുങ്ങിമരിക്കുകയായിരുന്നു. രേവണ്ണ (50), മകൻ ആർ. ശരത് (22), അയൽവാസി ദയാനന്ദ് (26) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെ രംഗനഹട്ടിയിലെ തടാകത്തിൽ വിഗ്രഹ നിമജ്ജനം ചെയ്യാനെത്തിയതായിരുന്നു ഇവർ. ശരത്തും ദയാനന്ദനും ഉൾപ്പെടെ നാല് പേർ വിഗ്രഹം നിമജ്ജനം ചെയ്യാൻ വെള്ളത്തിലിറങ്ങി. എന്നാൽ ചതുപ്പ് നിറഞ്ഞ തടാകമായിരുന്നതിനാൽ ഇരുവരും മുങ്ങാൻ തുടങ്ങി. മറ്റ് രണ്ട് പേർ സുരക്ഷിതരായി കരയിലേക്ക് കയറി. ഇവരെ രക്ഷിക്കാൻ രേവണ്ണയും തടാകത്തിലേക്ക് ഇറങ്ങി. ഇതോടെയാണ് മൂവരും മുങ്ങിമരിച്ചത്. ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെത്തിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA | DROWNED TO DEATH
SUMMARY: Three drowned to death while ganesha idol immersion

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *