റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്ന് ടയർ മോഷണം; വിദ്യാർഥിയടക്കം മൂന്ന് പേർ പിടിയിൽ

റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്ന് ടയർ മോഷണം; വിദ്യാർഥിയടക്കം മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്ന് ടയർ മോഷണം പതിവാക്കിയ വിദ്യാർഥിയടക്കം മൂന്ന് പേർ പിടിയിൽ. നഗരത്തിലെ സ്വകാര്യ കോളേജ് വിദ്യാർഥിയായ പ്രേം കുമാർ, ഹോട്ടക് ജീവനക്കാരനായ പ്രീതം, മെക്കാനിക്ക് സയ്യിദ് സൽമാൻ എന്നിവരാണ് പിടിയിലായത്.

ബെംഗളൂരു സൗത്ത് സൗത്ത് ഡിവിഷനിലും പരിസരത്തുമുള്ള കാറുകളിൽ നിന്നാണ് മൂവരും മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഫെബ്രുവരി 9ന് ബിഡിഎ സമുച്ചയത്തിലെ സൗജന്യ പാർക്കിംഗ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ചക്രങ്ങൾ മോഷ്ടിക്കപ്പെട്ടതായി പോലീസിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്.

പ്രതികളിൽ നിന്നും വ്യത്യസ്ത കാറുകളുടെ 18 ടയറുകൾ, നാല് സ്കൂട്ടറുകൾ എന്നിവ പോലീസ് കണ്ടെടുത്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവ ജെ.സി. റോഡിലെയും ബനശങ്കരിയിലെയും ടയർ കടകളിൽ വിൽപന നടത്തിവരികയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജയനഗർ പോലീസ് പറഞ്ഞു.

TAGS: BENGALURU
SUMMARY: Three, including a student, held for stealing wheels from parked cars

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *