പരിശീലനത്തിനിടെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് മരണം

പരിശീലനത്തിനിടെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് മരണം

അഹമ്മദാബാദ്: പരിശീലന പറക്കലിനിടെ ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്നു പേർക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ പോർബന്തറില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ പിടിഐ റിപ്പോർട്ട് ചെയ്തു.

അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎല്‍എച്ച്‌) ധ്രുവ് ആണ് അപടത്തില്‍പെട്ടത്. ഉച്ചയ്ക്ക് 12.10 മണിക്കാണ് അപകടമുണ്ടായതെന്ന് പോർബന്തർ പോലീസ് സൂപ്രണ്ട് ഭഗീരത്സിൻഹ് ജഡേജ പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് മൂന്നു ഉദ്യോഗസ്ഥരെയും പുറത്തെടുത്തത്. ഇവരെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗതാഗതം, തിരച്ചില്‍, രക്ഷാപ്രവർത്തനം, മെഡിക്കല്‍ ഇവാക്വേഷൻ, രഹസ്യാന്വേഷണം തുടങ്ങി വിവിധ സൈനിക, സിവിലിയൻ ആവശ്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ധ്രുവ് ഹെലികോപ്റ്റർ 2002 മുതല്‍ സേവനത്തിലാണ്ട്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്‌എഎല്‍) വികസിപ്പിച്ചെടുത്ത മള്‍ട്ടി-റോള്‍, ട്വിൻ എഞ്ചിൻ യൂട്ടിലിറ്റി ഹെലികോപ്റ്ററാണിത്.

TAGS : ACCIDENT
SUMMARY : Three killed in Coast Guard helicopter crash during training

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *