കശ്മീരില്‍ മൂന്ന് ലഷ്കർ-ഇ-തൊയ്ബ ഭീകരര്‍ അറസ്റ്റില്‍; ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടികൂടി

കശ്മീരില്‍ മൂന്ന് ലഷ്കർ-ഇ-തൊയ്ബ ഭീകരര്‍ അറസ്റ്റില്‍; ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടികൂടി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുധ്ഗാമില്‍ നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ (എൽഇടി)യുമായി ബന്ധമുള്ള മൂന്ന് തീവ്രവാദികളെ പിടികൂടി ജമ്മു-കശ്മീരിലെ ബുധ്ഗാം പോലീസ്. അഗ്ലാർ പട്ടാൻ നിവാസികളായ മുസമിൽ അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മീരിപോറ ബീർവാ നിവാസിയായ മുനീർ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. 2020 മുതല്‍ ലഷ്കർ-ഇ-തൊയ്ബക്കായി പ്രവര്‍ത്തിച്ചു വരുന്നവരാണ് ഇവര്‍. സംഘത്തിന്റെ കൈയില്‍ നിന്ന് തോക്കും ഗ്രനേഡ് ഉള്‍പ്പെടെയുള്ള സ്‌ഫോടകവസ്തുക്കളും പിടികൂടിയതായി കശ്മീർ പോലീസ് ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.

മേഖലയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും പ്രദേശവാസികളെ തീവ്രവാദി ഗ്രൂപ്പില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതിനുമുള്ള ആസൂത്രിത ശ്രമങ്ങളിലായിരുന്നു ഇവര്‍. ബുധ്ഗാമിലെ മഗം പട്ടണത്തിലെ കവൂസ നർബൽ പ്രദേശത്തു നിന്നാണ് മൂവരെയും അറസ്റ്റ് ചെയ്തെന്ന് പോലീസ് പറഞ്ഞു.   നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ (യുഎപിഎ) പ്രസക്തമായ വകുപ്പുകൾ പ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൂടുതൽ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
<BR>
TAGS : TERRORIST  | ARRESTED
SUMMARY : Three Lashkar-e-Taiba terrorists arrested in Kashmir; arms and explosives seized

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *