എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്നു; ഒരാൾ കസ്റ്റഡിയിൽ

എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്നു; ഒരാൾ കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി. വെട്ടേറ്റ് ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ വിനിഷയുടെ ഭർത്താവ് ജിതിൽ ഗുരുതരാവസ്ഥയിലാണ്.

അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ടവരുടെ അയല്‍വാസി ഋതു (28) എന്നയാളാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.ആക്രമണത്തിന് ശേഷം പ്രതി പോലീസ് സ്‌റ്റേഷനിലെത്തി കീഴങ്ങുകയായിരുന്നുവെന്നാണ് വിവരം. ഇയാൾ ലഹരിക്ക് അടിമയാണെന്നും സൂചനയുണ്ട്. ഇയാള്‍ക്കെതിരെ വേണുവും കുടുംബവും നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു.
<br>
TAGS : CRIME | ERNAKULAM NEWS
SUMMARY : Three members of a family hacked to death in Ernakulam; one in custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *