ബെംഗളൂരു വിമാനത്താവളത്തിൽ 6,626 കടൽക്കുതിരകളുമായി മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു വിമാനത്താവളത്തിൽ 6,626 കടൽക്കുതിരകളുമായി മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു : 6,626 ഉണക്കിയ കടൽക്കുതിരകളുമായി മൂന്നു തമിഴ്‌നാട് സ്വദേശികള്‍ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെ  തുടർന്ന് വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. ബാഗുകൾ പരിശോധിച്ചപ്പോൾ ഉണക്കിയനിലയിൽ 6,626 കടൽക്കുതിരകളെ കണ്ടെത്തുകയായിരുന്നു.

ബെംഗളൂരുവില്‍ നിന്നും മുംബൈ വഴി സിങ്കപ്പൂരിലേക്ക് പോകാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. കടൽക്കുതിരകളെ കടത്തുന്ന കള്ളക്കടത്ത് ശൃംഖലയില്‍ പെട്ടവരാണ് ഇവരെന്ന് ഡി.ആർ.ഐ. ഉദ്യോഗസ്ഥർ പറഞ്ഞു. സമീപകാലത്തെ ഏറ്റവും വലിയ കടൽക്കുതിര വേട്ടയാണിത്.

ഉണക്കിയ കടൽക്കുതിരകൾക്ക് ആവശ്യക്കാരേറെയാണ്. പരമ്പരാഗത മരുന്നുകൾ, അക്വേറിയങ്ങൾക്കുള്ള അലങ്കാരങ്ങൾ എന്നിവയ്ക്കാണ് ഇവ ഉപയോഗിക്കുന്നത്. ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമപ്രകാരം കടൽക്കുതിരകളെ വേട്ടയാടുന്നതും ശേഖരിക്കുന്നതും വ്യാപാരം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ഇവയെ പിടികൂടുന്നതും വിൽക്കുന്നതും ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

<BR>
TAGS : SEAHORSES | ARRESTED
SUMMARY : Three people arrested with 6,626 seahorses at Bengaluru airport

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *