അടൂരില്‍ പിക്കപ്പ് വാനും മിനി ടെമ്പോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

അടൂരില്‍ പിക്കപ്പ് വാനും മിനി ടെമ്പോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

പത്തനംതിട്ട: അടൂര്‍  എം സി റോഡില്‍ അടൂര്‍ മിത്രപുരം അരമനപ്പടിക്ക് സമീപം പിക്കപ്പ് വാനും മിനി ടെമ്പോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. മിനി ടെമ്പോ ഡ്രൈവര്‍ കട്ടപ്പന പുല്ലാന്തിനാല്‍ തോമസ് (57), കണ്ണൂര്‍ ഒറ്റപ്ലാക്കല്‍ അരവിന്ദ് (38), ഭാര്യ കൊട്ടാരക്കര ചെപ്പറ മഹിതാ മന്ദിരത്തില്‍ മഹിമ(26) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ അടൂര്‍ ജനറൽ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരുടെയും കാലുകള്‍ക്കാണ് ഗുരുതര പരുക്കേറ്റത്.

ഇന്ന് ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം. അടൂര്‍ ഭാഗത്ത് നിന്ന് പന്തളം ഭാഗത്തേക്ക് വന്ന തമിഴ്നാട് രജിസ്‌ട്രേഷന്‍ പിക്കപ്പ് വാനും പന്തളം ഭാഗത്ത് നിന്ന് അടൂര്‍ ഭാഗത്തേക്ക് വന്ന മിനി ടെമ്പോയുമാണ് അപകടത്തില്‍പ്പെട്ടത്  മിനി ടെമ്പോയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് എം സി റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
<BR>
TAGS : ACCIDENT | PATHANAMTHITTA
SUMMARY : Three people seriously injured in a collision between a pickup van and a mini tempo in Adoor

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *