താമരശ്ശേരി ചുരത്തിൽ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് മൂന്നു പേർക്ക് പരുക്ക്

താമരശ്ശേരി ചുരത്തിൽ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് മൂന്നു പേർക്ക് പരുക്ക്

താമരശ്ശേരി: താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് മൂന്നു പേർക്ക് പരുക്ക്. കാർ യാത്രക്കാരായ കർണാടക സ്വദേശികൾക്കും, ബൈക്ക് യാത്രക്കാരനായ താമരശ്ശേരി വെളിമണ്ണ സ്വദേശിക്കുമാണ് പരുക്കേറ്റത്.

കാർ യാത്രക്കാരായ കുടക് സ്വദേശികളായ ഷമീർ, റഹൂഫ്, ഷാഹിന, സ്കൂട്ടർ യാത്രക്കാരായ താമരശ്ശേരി വെളിമണ്ണ സ്വദേശികളായ മുനവ്വർ, സലാഹുദ്ദീൻ എന്നിവർക്കാണ് പരുക്കേറ്റത്. ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. പരുക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
<BR>
TAGS : ACCIDDENT | THAMARASSERY
SUMMARY : Three people were injured when a car overturned after hitting a bike at Thamarassery pass

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *