കാസറഗോഡ് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് അപകടം; മൂന്ന് പേരും മരിച്ചു

കാസറഗോഡ് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് അപകടം; മൂന്ന് പേരും മരിച്ചു

കാസറഗോഡ്: പയസ്വിനിപ്പുഴയിൽ എരിഞ്ഞിപ്പുഴ പാലത്തിനടുത്ത്‌ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. സഹോദരങ്ങളുടെ മക്കളാണ്‌ മൂവരും. എരിഞ്ഞിപ്പുഴയിലെ സിദ്ദീഖിന്റെ മകൻ റിയാസ് (16), അഷ്‌റഫിന്റെ മകൻ യാസീൻ (13), ഇവരുടെ സഹോദരിയുടെ മകൻ സമദ് (13) എന്നിവരാണ് മരിച്ചത്. ശനി പകൽ രണ്ടിനാണ്‌ നാടിനെ നടുക്കിയ അപകടം.

അവധി ആഘോഷിക്കാനായാണ് മൂവരും എരിഞ്ഞിപ്പുഴയിലെ കുടുംബവീട്ടിലെത്തിയത്. കുട്ടികൾ പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു എന്ന് കരുതുന്നു. ആദ്യം റിയാസിന്റെ മൃതദേഹവും നാലുമണിയോടെ യാസീന്റേയും അഞ്ചരയോടെ സമദിന്റെയും മൃതദേഹം കണ്ടെത്തി. മൃതദേഹം ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിൽ. സ്കൂബാടീമും കുറ്റിക്കോലിൽ നിന്നുള്ള ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ്‌ മൃതദേഹം കിട്ടിയത്‌. മഞ്ചേശ്വരത്താണ്‌ സമദിന്റെ വീട്‌ കൃസ്‌മസ്‌ അവധിയായതിനാൽ ഉമ്മയുടെ വീട്ടിൽ വന്നതായിരുന്നു.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു എംഎൽഎ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സിജി മാത്യു, പഞ്ചായത്ത് പ്രസിഡന്റുമാരായ എം ധന്യ, പി വി മിനി എന്നിവർ സ്ഥലത്ത്‌ എത്തി.
<BR>
TAGS : DROWN TO DEATH | KASARAGOD NEWS
SUMMARY : Three students drowned in Kasaragod river while taking a bath

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *