വനമേഖലയില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളേയും കണ്ടെത്തി

വനമേഖലയില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളേയും കണ്ടെത്തി

എറണാകുളം: കുട്ടമ്പുഴ വനമേഖലയില്‍ കാണാതായ സ്ത്രീകളെ തിരികെയെത്തിച്ചു. ആറുകിലോമീറ്റർ ഉള്ളില്‍ അറക്കമുത്തിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. 14 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. ആറു കിലോമീറ്റർ അകലെ ഉള്‍വനത്തില്‍ നിന്നാണ് മൂവരെയും കണ്ടെെത്തിയത്.

സ്ത്രീകള്‍ സുരക്ഷിതരാണെന്നും ആരോഗ്യ പ്രശ്നങ്ങളില്ലെന്നും വനം വകുപ്പ് അറിയിച്ചു. ബുധനാഴ്ച മുതല്‍ കാണാതായ പശുവിനെ തിരഞ്ഞ് ഇന്നലെ ഉച്ചയോടെയാണ് മൂന്ന് പേരും കാടിനുള്ളിലേക്ക് പോയത്. മാളേക്കുടി മായാ ജയൻ, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് ഇന്നലെ കാണാതായത്.

കാട്ടാനക്കൂട്ടം സമീപത്തുണ്ടെന്ന മായയുടെ അവസാന സന്ദേശത്തിന് പിന്നാലെ ഫോണ്‍ ഓഫായിരുന്നു. വനപാലകരും പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇവർക്കായി ഇന്നലെ രാത്രിയിലും തിരച്ചില്‍ നടത്തിയിരുന്നു.

TAGS : ERANAKULAM | LATEST NEWS
SUMMARY : Three women were also found trapped in the forest area

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *