റെയിൽവേ ട്രാക്കിൽ മൂന്ന് തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി

റെയിൽവേ ട്രാക്കിൽ മൂന്ന് തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: റെയിൽവേ ട്രാക്കിൽ മൂന്ന് തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുരിന്റെ പ്രാന്തപ്രദേശത്തുള്ള റെയിൽവേ ട്രാക്കിൽ വ്യാഴാഴ്ചയാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശികളായ രാഹുൽ ഷാനി (19), രാംലല്ലൻ (18), വികേഷ് (19) എന്നിവരാണ് മരിച്ചത്. മൂവരും നഗരത്തിൽ തടിമില്ലിൽ ജോലി ചെയ്തുവരികയായിരുന്നു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇവരെ പാസഞ്ചർ ട്രെയിൻ തട്ടിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റെയിൽവേ ട്രാക്കുകൾക്ക് സമീപം മൃതദേഹങ്ങൾ കണ്ടതിനെ തുടർന്ന് നാട്ടുകാർ റെയിൽവേ പോലീസിനെ വിവരം അറിയിച്ചു. യശ്വന്ത്പുര റെയിൽവേ പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

TAGS: BENGALURU
SUMMARY: Three workers found dead on railway track near Doddaballapur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *