മലപ്പുറം : കളിക്കുന്നതിനിടെ ഗേറ്റ് തലയിൽ വീണ് നിലമ്പൂരിൽ മൂന്നുവയസുകാരി മരിച്ചു. മണലോടിയിൽ വാടകയ്‌ക്ക് താമസിക്കുന്ന വണ്ടൂർ സ്വദേശി ഏറയൻതൊടി സമീറിന്റെ മകൾ ഐറയാണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് 4.15ഓടെയാണ് അപകടം. വാടക ക്വാർട്ടേഴ്സിന്റെ ഗേറ്റ് തലയ്‌ക്ക് മുകളിലേക്കുവീഴുകയായിരുന്നു. അപകടസമയത്ത് വീട്ടുകാർ പുറത്തില്ലായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ച കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സ്ഥിരീകരിച്ചത്.
<br>
TAGS : DEATH
SUMMARY : Three-year-old girl dies after falling on her head from a gate while playing

Posted inKERALA LATEST NEWS
