രാജസ്ഥാനില്‍ മൂന്ന് വയസുകാരിക്ക് ചാന്ദിപുര വൈറസ് സ്ഥിരീകരിച്ചു

രാജസ്ഥാനില്‍ മൂന്ന് വയസുകാരിക്ക് ചാന്ദിപുര വൈറസ് സ്ഥിരീകരിച്ചു

രാജസ്ഥാനിലെ ദുന്‍ഗാര്‍പുര്‍ ജില്ലയില്‍ മൂന്നുവയസുകാരിക്ക് ചാന്ദിപുര വൈറസ് സ്ഥിരീകരിച്ചു. പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജസ്ഥാന്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വൈറസ് സാധാരണയായി കുട്ടികളെയാണ് ബാധിക്കുന്നത്. അണുബാധയുണ്ടായാല്‍ അത് ഗുരുതര പ്രത്യാഘാതങ്ങളും ഉണ്ടാക്കും. പതിനഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലാണ് വൈറസ് ബാധ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്. ഇത് മസ്‌തിഷ്‌ക ജ്വരമടക്കമുള്ള പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. മരണനിരക്ക് വര്‍ധിപ്പിക്കുന്ന വൈറസ് ബാധ കൂടിയാണിത്.

ദുന്‍ഗാര്‍പുർ മെഡിക്കല്‍ കോളജില്‍ മൂന്ന് വയസുകാരിയെ പ്രവേശിപ്പിച്ചതായി സൂപ്രണ്ട് ഡോ.മഹേന്ദ്ര ദാമോര്‍ പറഞ്ഞു. ഛര്‍ദി, വയറിളക്കം, പനി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചാന്ദിപുര വൈറസ് ബാധയാണോയെന്ന സംശയമുണ്ടാകുകയും പരിശോധനയ്ക്കായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിളുകള്‍ അയച്ച് കൊടുക്കുകയുമായിരുന്നു. നിലവിൽ സമാന രോഗലക്ഷ്യങ്ങളുമായി മൂന്ന് കുട്ടികളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

TAGS: INFECTION | CHANDIPURA VIRUS
SUMMARY: Three year old girl infected with chandipura virus in Rajasthan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *