മംഗളൂരുവിലെ സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ചു

മംഗളൂരുവിലെ സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ചു

മം​ഗളൂരു: മംഗളൂരുവിലെ സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ചു. മൈസൂരു സ്വദേശികളായ എംഡി നിഷിത (21), എസ് പാർവതി (20), എൻ കീർത്തന (21) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ വാസ്‌കോസ് ബീച്ച് റിസോർട്ടിലാണ് സംഭവം. നീന്തൽ കുളത്തിലിറങ്ങിയപ്പോൾ യുവതികൾ അപകടത്തിൽ പെടുകയായിരുന്നു. ഇന്നലെ രാവിലെയാണ് മൂവരും മുറിയെടുത്തത്.

നീന്തൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവതികളിൽ ഒരാൾ ആദ്യം അപകടത്തിൽ പെട്ടു. യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മറ്റു രണ്ടു പേരും മരിച്ചത്. നീന്തൽക്കുളത്തിൻ്റെ ഒരു വശം ആറടി താഴ്ചയുള്ളതായിരുന്നു. സംഭവത്തിൽ ഉള്ളാൾ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

<Br>
TAGS : MANGALURU | DROWNED TO DEATH
SUMMARY: Three young women drowned in a swimming pool at a private beach resort in Mangalore

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *