മൂന്ന് യുവാക്കളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

മൂന്ന് യുവാക്കളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന മൂന്ന് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. കോപ്പാൾ ഗംഗാവതി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. റെയിൽവേ ട്രാക്കിൽ ഉറങ്ങുകയായിരുന്ന മൂന്ന് യുവാക്കളെ പാസഞ്ചർ ട്രെയിൻ ഇടിക്കുകയായിരുന്നു.

മൗനേശ ശ്രീനിവാസ പട്ടാര (23), സുനിൽ തിമ്മണ്ണ (23), വെങ്കട ഭീമരായ (20) എന്നിവരാണ് മരിച്ചത്. സുഹൃത്തിന്റെ അത്താഴവിരുന്നിൽ പങ്കെടുത്ത ശേഷം മടങ്ങിവരികയായിരുന്ന ഇവർ ഉറക്കം വന്നതോടെ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്നു. മൂവരും മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ഗംഗാവതി റൂട്ടിലോടുന്ന ഹൂബ്ലി-സിന്ധനൂർ പാസഞ്ചർ ട്രെയിൻ ആണ് ഇവരെ ഇടിച്ചത്. ഗദഗ് ഡിവിഷനിലെ റെയിൽവേ പോലീസ് സ്ഥലത്തെത്തി മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഗദഗ് ഡിവിഷൻ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS: KARNATAKA | RAILWAY | ACCIDENT
SUMMARY: Three Youths Sleeping On Railway Track Run Over By Train In Karnataka’s Koppal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *