തൃണമൂൽ കോൺഗ്രസ് അസം അധ്യക്ഷൻ റിപുൻ ബോറ രാജിവച്ചു

തൃണമൂൽ കോൺഗ്രസ് അസം അധ്യക്ഷൻ റിപുൻ ബോറ രാജിവച്ചു

ന്യൂഡൽഹി: അസം തൃണമൂൽ കോൺഗ്രസ് അധ്യക്ഷൻ റിപുൻ ബോറ രാജി വച്ചു. സംസ്ഥാന അധ്യക്ഷ സ്ഥാനത്തിന് പുറമെ പ്രാഥമിക അംഗത്വവും റിപുൻ ബോറ രാജിവച്ചിട്ടുണ്ട്. സംഘടന ജനറൽ സെക്രട്ടറി അരുപ്ജ്യോതി ഭൂയാൻ, അഡ്‌മിനിസ്‌ട്രേറ്റീവ് ജനറൽ സെക്രട്ടറി ഗജേന്ദ്ര പ്രസാദ് ഉപമന്യു, ജനറൽ സെക്രട്ടറി സുൽഫിക്കർ ഹുസൈൻ എന്നിവരും റിപുൻ ബോറയ്‌ക്കൊപ്പം പാർട്ടി വിട്ടു.

തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്ക് രാജിക്കത്ത് അയയ്‌ക്കുകയായിരുന്നു. തൃണമൂൽ കോൺഗ്രസ് വിട്ട് ഏത് പാർട്ടിയിൽ ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ലെങ്കിലും കോൺഗ്രസിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

കോണ്‍ഗ്രസിന്‍റെ മുന്‍ പ്രസിഡൻ്റും മന്ത്രിയുമായ റിപുൻ ബോറ 2022 ഏപ്രിൽ 17ന് ആണ് പാർട്ടി വിട്ടത്. 1976 മുതൽ കോൺഗ്രസുമായി ബന്ധമുള്ള റിപുൻ ബോറ, രാജ്യസഭ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്നാണ് പാർട്ടി വിടാൻ തീരുമാനിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് അയച്ചതിന് ശേഷം അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേരുകയായിരുന്നു.

TAGS: NATIONAL | RIPUN BORA
SUMMARY: Ripun bora resigns from assan thrinamool congress

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *