തൃശൂർ ഡി.സി.സി ഓഫിസിൽ കൂട്ടയടി

തൃശൂർ ഡി.സി.സി ഓഫിസിൽ കൂട്ടയടി

തൃശൂർ ജില്ല കോൺഗ്രസ്​ കമ്മിറ്റി ഓഫിസിൽ കയ്യാങ്കളി. ലോക്സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ സ്ഥാനാർഥി കെ. മുരളീധരന്‍റെ ദയനീയ തോൽവിക്ക്​ ശേഷം പല രീതിയിൽ പ്രകടമാവുന്ന പ്രതിഷേധത്തിന്‍റെ മൂർധന്യത്തിലാണ്​ ഇന്ന് വൈകിട്ട് തല്ലുണ്ടായത്​.

കെ. മുരളീധരന്‍റെ തെരഞ്ഞെടുപ്പ്​ പ്രചാരണ സംഘത്തിൽ ഉണ്ടായിരുന്ന ഡി.സി.സി സെക്രട്ടറി സജീവൻ കുരിയച്ചിറയും അനുകൂലികളും ഡി.സി.സി ഓഫിസിൽ എത്തിയ​പ്പോൾ പ്രസിഡന്‍റ്​ ജോസ്​ വള്ളൂരും അനുയായികളും പിടിച്ച്​ തള്ളിയെന്നും മർദിച്ചുവെന്നുമാണ്​ ആക്ഷേപം. മർദനമേറ്റ്​ സജീവൻ പൊട്ടിക്കരയുകയും ഓഫിസിന്​ മുന്നിൽ കുത്തിയിരിക്കുകയും ചെയ്തു. മർദനമേറ്റ്​ സജീവൻ പൊട്ടിക്കരയുകയും ഓഫിസിന്​ മുന്നിൽ കുത്തിയിരിക്കുകയും ചെയ്തു.

വീഡിയോ : റിപ്പോര്‍ട്ടര്‍ ടി.വി

<br>
TAGS : THRISSUR | CLASH IN DCC OFFICE | K MURALEEDHARAN
KEYWORDS : Clash at Thrissur DCC office

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *