കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി 10 വയസുകാരിക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി 10 വയസുകാരിക്ക് ദാരുണാന്ത്യം

തൃശൂർ: കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം. ചേലക്കര വട്ടൂളി തുടുമയില്‍ റെജിയുടെയും ബെസ്റ്റിലിന്റെയും മകള്‍ എല്‍വിന റെജിയാണ്(10) മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണം സംഭവം.

ജനലില്‍ കെട്ടിയ ഷാളില്‍ കളിക്കുന്നതിനിടെയാണ് അപകടം. തിരുവല്ലാമല പുനർജനി ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. ചേലക്കര പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

TAGS : THRISSUR | GIRL | DEAD
SUMMARY : A 10-year-old girl died after a shawl got stuck around her neck while playing

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *