എച്ച്‌1എൻ1 ബാധിച്ച വീട്ടമ്മ മരിച്ചു

എച്ച്‌1എൻ1 ബാധിച്ച വീട്ടമ്മ മരിച്ചു

തൃശൂർ: എച്ച്‌1എൻ1 ബാധിച്ചു വീട്ടമ്മ മരിച്ചു. തൃശൂർ എറവ് സ്വദേശിനിയായ മീന (62) ആണ് മരിച്ചത്. ജൂബിലി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മീന ഇന്ന് വൈകുന്നേരത്തോടെയാണ് മരിച്ചത്. സംസ്ഥാനത്ത് മഴ കടുത്തതിനൊപ്പം വിവിധതരം പനികളും പിടിമുറുക്കുന്നുണ്ട്.

ഇന്‍ഫ്‌ളുവന്‍സ വിഭാഗത്തില്‍പ്പെട്ട വൈറസ് പനിയാണ് എച്ച്‌1 എന്‍1. വായുവിലൂടെ പകരുന്ന വൈറസാണിത്. സാധാരണ വൈറല്‍ പനിക്കു സമാനമാണ് എച്ച്‌1 എന്‍1 പനിയുടെ ലക്ഷണങ്ങള്‍. ചില സാഹചര്യങ്ങളില്‍ 100 ഡിഗ്രിക്കു മുകളില്‍ പനി വരാം. കൂടാതെ ചുമ, തൊണ്ടവേദന, ശ്വാസതടസം, ചുമയ്ക്കുമ്പോൾ രക്തം തുപ്പുന്ന അവസ്ഥ, ശരീരവേദന, ഛര്‍ദ്ദി എന്നിവ ഉണ്ടാകുന്നു.

TAGS: H1 N1 | DEAD | THRISSUR
SUMMARY: Housewife infected with H1N1 dies

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *