തൃശൂരിൽ വീണ്ടും മിന്നല്‍ ചുഴലി

തൃശൂരിൽ വീണ്ടും മിന്നല്‍ ചുഴലി

തൃശൂർ ജില്ലയില്‍ നന്തിപുരത്തുണ്ടായ മിന്നല്‍ ചുഴലിയില്‍ വന്മരങ്ങള്‍ കടപുഴകി. വരന്തരപ്പള്ളി പഞ്ചായത്തില്‍ പത്തൊമ്പതാം വാർഡ് ഉള്‍പ്പെടുന്ന തെക്കേ നന്തിപുരത്താണ് ചുഴലി കൊടുങ്കാറ്റ് ഉണ്ടായത്. എറിയക്കാട് ഗിരീഷിന്റെ മുന്നൂറിലധികം കുലച്ച ഏത്ത വാഴകള്‍ ഒടിഞ്ഞുവീണു. നിരവധി വീടുകളില്‍ ജാതി മരങ്ങള്‍ കടപുഴകി. വൻമരങ്ങളും കടപുഴകി വീണു.

പുതുക്കാട് പഞ്ചായത്തിലെ കുണ്ടുകടവ് പ്രദേശത്തും ചുഴലി കൊടുങ്കാറ്റ് വീശി. മരം വീണ് 6 വീടുകള്‍ക്ക് ഭാഗിക നാശം ഉണ്ടായി. കോറ്റുകുളം സുരേഷിന്റെ കാറിനു മുകളിലേക്ക് മരം വീണു. ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. തോട്ടത്തില്‍ മോഹനൻ എന്നയാളുടെ വീടിന്റെ ഷീറ്റിട്ട ടെറസ് പറന്നു പോയി. വൈദ്യുതി ലൈനുകളും വ്യാപകമായി നശിച്ചു. പുതുക്കാട് എംഎല്‍എ കെ രാമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികള്‍ സ്ഥലത്തെത്തി.

TAGS : THRISSUR | STORM
SUMMARY : Lightning storm again in Thrissur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *