തൃശൂർ: മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെത്തിയ 25 നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ധ്യാന കേന്ദ്രത്തില്‍ ധ്യാനം കൂടാനെത്തിയ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരില്‍ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. അതേസമയം, ധ്യാന കേന്ദ്രത്തില്‍ മേലൂര്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗം പരിശോധന ആരംഭിച്ചു. ആരോഗ്യ വിഭാഗം ഭക്ഷ്യധാന്യങ്ങളുടെ സാംമ്പിൾ ശേഖരിച്ചിട്ടുണ്ട്.
TAGS: FOOD POISON| KERALA|
SUMMARY: 25 nursing students who came to the meditation center got food poisoning

Posted inKERALA LATEST NEWS
