തൃശൂര്‍ പൂരം; എക്‌സ്‌പ്ലോസീവ് ആക്ട് ഭേദഗതിയില്‍ ആശങ്ക, കേരളം കേന്ദ്രത്തിന് കത്തയക്കും

തൃശൂര്‍ പൂരം; എക്‌സ്‌പ്ലോസീവ് ആക്ട് ഭേദഗതിയില്‍ ആശങ്ക, കേരളം കേന്ദ്രത്തിന് കത്തയക്കും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച എക്‌സ്‌പ്ലോസീവ് ആക്ടിന് കീഴിലുള്ള ചട്ടത്തിലെ ഭേദഗതിയില്‍ ആശങ്ക രേഖപ്പെടുത്തി മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന് കത്തയക്കും. ഭേദഗതി തൃശ്ശൂര്‍പൂരം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്തു. സർക്കാരിന്റെ വിഷയത്തിലെ ആശങ്ക കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. വിഷയം ഗൗരവമായി പരിഗണിക്കണമെന്ന് മുഖ്യമന്ത്രി തലത്തിൽ കേന്ദ്രത്തിന് കത്തയക്കാനും തീരുമാനമായി.
<BR>
TAGS : THRISSUR POORAM
SUMMARY : Thrissur Pooram, Concern over Explosives Act Amendment; Kerala will send a letter to the Centre

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *