തൃശൂര്‍ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തും; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തൃശൂര്‍ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തും; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തൃശൂർപൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയില്‍. പ്രദേശത്തെ അന്തരീക്ഷ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു. പൂരം വെടിക്കെട്ട് ചോദ്യം ചെയ്ത് തിരുവമ്പാടി സ്വദേശി വെങ്കിടാചലം നല്‍കിയ ഹരജി ഹൈക്കോടതി തീർപ്പാക്കി.

തൃശൂര്‍ പൂരം വെടിക്കെട്ട് തടയണമെന്ന് ആവശ്യപ്പെട്ടാണ് വെങ്കിടാചലം ഹരജി നല്‍കിയത്. മെയ് ആറിനാണ് ഇത്തവണ തൃശൂർ പൂരം. വെടിക്കെട്ട് പുരയും ഫയർ ലൈനും തമ്മില്‍ 200 മീറ്റർ അകലമാണ് കേന്ദ്ര നിയമം. വെടിക്കെട്ട് പുര കാലിയാണെങ്കില്‍ 200 മീറ്റർ പാലിക്കേണ്ടി വരില്ല.

നിലവിലെ നിയമങ്ങള്‍ പ്രകാരം വെടിക്കെട്ട് സമയം അനുവദിച്ചിരിക്കുന്നത് രാവിലെ ആറ് മുതല്‍ രാത്രി 10 വരെയാണ്. കോടതി ഉത്തരവ് നടപ്പാക്കിയാല്‍ പുലർച്ചെ വെടിക്കെട്ട് നടത്താനാവില്ല. ക്ഷേത്രത്തിനോട് ചേർന്ന് വെടിക്കെട്ട് നടത്തരുതെന്ന നിയന്ത്രണവും ദൂരപരിധിയും പ്രതിസന്ധിയായേക്കും.

TAGS : THRISSUR POORAM
SUMMARY : Thrissur Pooram fireworks will be held legally; Government in High Court

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *