റെയില്‍വേ സ്‌റ്റേഷനില്‍ യുവതി പ്രസവിച്ചു; ജന്മം നല്‍കിയത് പെണ്‍കുഞ്ഞിന്

റെയില്‍വേ സ്‌റ്റേഷനില്‍ യുവതി പ്രസവിച്ചു; ജന്മം നല്‍കിയത് പെണ്‍കുഞ്ഞിന്

തൃശൂർ: റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ഇതര സംസ്ഥാന യുവതി. തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ ഇന്നു രാവിലെ 10.30 ഓടെയാണ് സംഭവം. ജന്മനാടായ സെക്കന്ദരാബാദിലേക്ക് പോകാനായി എത്തിയ ജസന ബീഗമാണ് റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

തൃശ്ശൂർ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ അജിതാകുമാരിയുടെ നേതൃത്വത്തില്‍ ആർപിഎഫ് എസ്‌ഐ ഗീതു കൃഷ്ണൻ, പൊലീസുകാരായ രേഷ്മ അർത്ഥന എന്നിവരുടെയും റെയില്‍വേ പോലീസ് എസ് ഐമാരായ മനോജ്, സജി ശ്രീരാജ് എന്നിവരുടെ സഹായത്താലാണ് ഡെലിവറി പൂർത്തിയാക്കിയത്. സ്റ്റേഷന്‍റെ പിൻഭാഗത്ത് രണ്ടാം ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.

സംഭവം കണ്ട നാട്ടുകാർ 108 ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും പ്രസവം പൂർത്തിയായിരുന്നു. അമ്മയും കുഞ്ഞിനേയും തൃശ്ശൂർ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. യുവതി ഐസിയുവില്‍ തുടരുകയാണ്. ഇവരുടെ ഭർത്താവ് മലപ്പുറം ജില്ലയിലാണ് ജോലി ചെയ്യുന്നത്. ഇയാളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

TAGS : THRISSUR | BABY | RAILWAY STATION
SUMMARY : Woman gives birth at railway station; Gave birth to a baby girl

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *